പ്രണയനിലാവുകൾ കൈകുമ്പിളിൽ മുഖം ചേർത്തു നേർത്ത ചുണ്ടുകൾ വിടർത്തി അവൾ നിറഞ്ഞു ചിരിച്ചു . കോഫിഹൗസിലെ മേശക്കു മീതേ തിളങ്ങുന്ന കണ്ണുകളിൽ പ്രണയനിലാവൊഴുക്കി അവൾ ചെമ്പകപ്പൂപോൽ വിടർന്നു . അലൗകികമായ അനുഭൂതിയാൽ അവളുടെ കണ്ണുകളിൽ ,തുടുത്ത കവിളുകളിൽ ,റോസ്അധരങ്ങളിൽ അവൻ പകർന്നുകൊണ്ടേയിരുന്നു . "സമയം മെനക്കെടുത്താതെ എന്തെങ്കിലും പറയൂ " വെയിറ്ററുടെ അക്ഷമത കലർന്ന വാക്കുകൾ അനുഭൂതികളെ മുറിച്ചു . എന്താ പറയുക , അവളുടെ കണ്ണുകളിലേക്കു നോക്കി . "പതുക്കെ ആലോചിച്ചു തീരുമാനിക്ക് . വേറെ പണിയുണ്ട് " വെയ്റ്റർ രംഗം വിട്ടു . കോഫിഹൗസില്‍ മിക്കവാറും മെഡിക്കോസ്
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19900386/moonlight-of-love
Comments
Post a Comment