കാമധേനു - ലക്കം 4 അന്ന് രാവിലെ നേരത്തെ സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ വല്ലാത്ത ഒരു സങ്കോചവും അതോടൊപ്പം സന്തോഷവും തോന്നി. എന്തോ ഒരു നല്ല കാര്യം സാധിക്കും എന്നൊരു തോന്നല്‍. എന്താ ഇന്ന് നേര്‍ത്തെ ചെറ്യമ്മായി ചോദിക്കതിരുന്നില്ല. ഒന്നൂല്യ എന്ന മറുപടി പറഞ്ഞു വേഗം നടക്കുകയായിരുന്നു. പടിക്കലെത്തുമ്പോൾ കേട്ടു. ഒരു കുയിലിന്റെ ശബ്ദം കൂഹൂ കൂഹൂ... കുക്കുക്കുക്കുക്കു.... .. വലതു ഭാഗത്ത് ചാടിക്കളിച്ചും പാറിപ്പറന്നും നടക്കുന്ന മൈനകൾ പുത്തൻ ഉന്മേഷം പകർന്നു. അപ്പോൾ ദൂരേന്നു ആ പക്ഷിയുടെ ശബ്ദം വീണ്ടും. കൊക്കോ കൊക്കൊക്കോ ഞാൻ ഉടൻ പാടി ഇപ്പൊ പോറപ്പെട്ടോ ... അപ്പോള്‍ വീണ്ടും ആ പക്ഷിയുടെ ശബ്ദം കൊക്കോ കൊക്കൊക്കോ ഞാന്‍ വീണ്ടും പാടിക്കൊണ്ട് മുന്നോട്ടു നടന്നു... വിത്തും
Read Malayalam Novel
For more information click link
https://malayalam.matrubharti.com/book/19865371/kamadhenu-part-4
Comments
Post a Comment